Posted On
date_range Updated On
date_range ഫോൺ കെണി വിവാദം: വിധി 29ന്
തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 29ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ചാനൽ ജീവനക്കാരിയാണ് ഹരജി നൽകിയത്. കേസിൽ ചാനൽ പ്രവർത്തക ഉൾപ്പെടെ മൂന്നുപേരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. മുൻ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അഭിമുഖത്തിനെത്തിയ ചാനൽ പ്രവർത്തകയോട് ശശീന്ദ്രൻ അപമര്യാദയായി പെരുമാറി എന്നാണ് ഹരജിയിലെ ആരോപണം. ഫോൺവിളി വിവാദമായതിനെ തുടർന്ന് മാർച്ച് 26ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.