പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം; യുവതിക്കെതിരെ കേസ്
കൊല്ലം: െപാലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ കേസെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തിയിരിക്കുന്നത്. കൊല്ലം റൂറൽ പൊലീസിലെ എസ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.
നിരവധി പൊലീസുകാർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നിലവിൽ കാര്യമായ പരാതികൾ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്.
ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കുറേക്കാലമായി പൊലീസുകാർക്കിടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, തട്ടിപ്പിനിരയായ ആരും പരാതി നൽകാൻ തയാറാവാതിരുന്നതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.