തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിെൻറപേരിൽ കോട്ടയംസ്വദേശി കെവിെന തട്ടിക്കൊണ്ടുപോവുകയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ്. പൊലീസുകാർക്കെതിരായ കോട്ടയം അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥരെ പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പൊലീസിനും സർക്കാറിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കർശനനടപടി വേണമെന്ന നിലപാടാണ് സർക്കാറിന്. അന്വേഷണത്തിെൻറ ഭാഗമായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ എസ്.െഎയായിരുന്ന ഷിബു ഉൾപ്പെടെ നാലുപേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അവരുടെ വിശദീകരണംകൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും ഡിവൈ.എസ്.പി സമർപ്പിക്കുക.
കെവിനെ ഭാര്യാസഹോദരനായ ഷാനു ചാക്കോയുടെ നേതൃത്വത്തിലെത്തിയ സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവർക്കെതിരായ ആരോപണം. സംഭവത്തിൽ കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനുള്ള നിയമസാധുത പരിശോധിക്കാന്‍ സർക്കാർ ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചിരുന്നു.
കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പിരിച്ചുവിടാൻ സാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പിെൻറ നിയമോപദേശം.
ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതിനുമുമ്പ് ആരോപണവിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. അതിെൻറ അടിസ്ഥാനത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ക്കാണ് തുടക്കമായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.