പൊ​ലീ​സി​നെ ധി​ക്ക​രി​ച്ച് പോയ ബൈക്ക് ഹോം ​ ഗാ​ർ​ഡി​നെ ഇടി​ച്ചി​ട്ടു; കോ​ള​ജ് വി​ദ്യാ​ർ​ഥി അ​റ​സ്​​റ്റി​ൽ

പ​ട്ടാ​മ്പി: പൊ​ലീ​സ് കൈ​കാ​ണി​ച്ചു നി​ർ​ത്താ​തെ ബൈ​ക്കോ​ടി​ച്ചു പോ​യ വി​ദ്യാ​ർ​ഥി ഹോം ​ഗാ​ർ​ഡി​നെ ഇ​ടി​ച്ചി​ട്ടു ക​ട​ന്നു, നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചു.

കു​ന്നം​കു​ളം ക​ക്കാ​ട്ട് അ​ർ​ജു​ൻ കെ. ​മ​നോ​ജാ​ണ്​ (21) പ്ര​തി. ഇ​യാ​ളെ പ​ട്ടാ​മ്പി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബി.​ആ​ർ​ക് വി​ദ്യാ​ർ​ഥി​യാ​ണ് അ​ർ​ജു​ൻ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ ഗു​രു​വാ​യൂ​ർ റോ​ഡ് ജ​ങ്​​ഷ​നി​ലാ​ണ് ബൈ​ക്ക് ത​ട​ഞ്ഞ ഹോം ​ഗാ​ർ​ഡി​നെ ഇ​ടി​ച്ചി​ട്ട​ത്.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബു​ള്ള​റ്റ് ഓ​ടി​ച്ചു വ​ന്ന അ​ർ​ജു​ൻ മ​ഞ്ഞ​ളു​ങ്ങ​ൽ വെ​ച്ച് ട്രാ​ഫി​ക് എ​സ്.​ഐ അ​ശോ​ക​ൻ കൈ ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് എ​സ്.​ഐ വി​വ​രം കൊ​ടു​ത്ത​ത​നു​സ​രി​ച്ച് മേ​ലെ പ​ട്ടാ​മ്പി ജ​ങ്​​ഷ​നി​ലും പൊ​ലീ​സ് കൈ​കാ​ണി​ച്ചു.

അ​വി​ടെ​യും നി​ർ​ത്താ​തെ വ​ന്ന​പ്പോ​ഴാ​ണ് ഗു​രു​വാ​യൂ​ർ റോ​ഡ് ജ​ങ്​​ഷ​നി​ലേ​ക്ക് വി​വ​രം കൊ​ടു​ത്ത​ത്. അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് റോ​ഡി​ലി​റ​ങ്ങി ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​ടി​ച്ചി​ട്ടു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Home Guard shot down by bike over police; College student arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.