പ്രതി റഹീസ് ഖാൻ
നേമം: റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻറെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയും പൊലീസ് പിടിയിലായി. കഴക്കൂട്ടം ചന്തവിള നൗഫിയ മൻസിലിൽ റഹീസ് ഖാൻ (28) ആണ് പിടിയിലായത്.
ഇയാളുടെ ബന്ധുവായ മുട്ടത്തറ വള്ളക്കടവ് ബോട്ടുപുര കൽമണ്ഡപത്തിനു സമീപം ഖദീജ മൻസിലിൽ ഷാരൂഖ് ഖാൻ (23) നേരത്തെ പിടിയിലായിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് സെപ്റ്റംബർ 19 ഞായറാഴ്ച രാത്രി അരിക്കടമുക്ക് വെള്ളംകെട്ടുവിളയിൽ ജയരാജന്‍റെ ശ്രേയ ഹൗസ് കുത്തിത്തുറന്ന് 30,000 രൂപ കവർന്നത്.
കഴക്കൂട്ടം ഭാഗത്തുനിന്ന് നരുവാമൂട് സി.ഐ കെ. ധനപാലൻ, എസ്.ഐ ഷാജി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.