വീടാക്രമണം: നഗരസഭാധ്യക്ഷയുടെ വീടിനുമുന്നിൽ 'അക്രമി'യുടെ മാപ്പപേക്ഷ

നീ​ലേ​ശ്വ​രം: പൊ​ടോ​തു​രു​ത്തി​യി​ലെ എ​ട്ടോ​ളം വീ​ടു​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും കു​റ്റ​സ​മ്മ​ത മൊ​ഴി​യാ​യി അ​ക്ര​മി എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ക​ത്ത് ക​ണ്ടെ​ത്തി. പൊ​ടോ​തു​രു​ത്തി സ്വ​ദേ​ശി​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​മാ​യ ടി.​വി. ശാ​ന്ത​യു​ടെ വീ​ടി​​ന്​ മു​ന്നി​ൽ തൂ​ക്കി​യി​ട്ട നി​ല​യി​ലാ​ണ് ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും ല​ഹ​രി​യി​ൽ ചെ​യ്ത​ു​പോ​യ​തി​ന് മാ​പ്പു​ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ എ​ഴു​തി​യ​ത്.

ആ​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ക​ത്ത് പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പൊ​ടോ​തു​രു​ത്തി​യി​ലെ എ​ട്ടോ​ളം വീ​ടു​ക​ൾ പെ​യി​െൻറാ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. കൂ​ടാ​തെ വീ​ട്ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ളും ന​ശി​പ്പി​ച്ചു. പി. ​ഭാ​സ്ക​ര​െൻറ മ​ക​ളു​ടെ സൈ​ക്കി​ൾ മോ​ഷ്​​ടി​ച്ച് സ​മീ​പ​ത്തെ കു​ള​ത്തി​ൽ ത​ള്ളി. നി​ര​വ​ധി പേ​രു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ചെ​ടി​ച്ച​ട്ടി​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Home attack: Aggressor apologizes in front of mayor's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.