Posted On
date_range Updated On
date_range തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ച; ശനി പ്രവർത്തി ദിനം
തൈപ്പൊങ്കൽ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കൽ. ഇതനുസരിച്ചാണ് പുതിയ മാറ്റം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കൽ അവധിയുള്ളത്. ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേരളത്തിലെ തമിഴ് െപ്രാട്ടക്ഷൻ കൗൺസിലും അവധി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നത്. ശനിയാഴ്ച പ്രവർത്തി ദിനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.