ബി.ജെ.പിയിൽ രാജി തുടരുന്നു; ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജിവെച്ചു

കൽപറ്റ:  കോഴയാരോപണത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം മുറുകുന്നതിനിടെ വയനാട്ടിൽ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്ന് രാജി തുടരുന്നു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് കക്കടം, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി മനോജ് എന്നിവർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോർച്ച നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. യുവമോർച്ച നേതാക്കളായ ദീപു പുത്തൻപുര, ലിലിൽ കുമാർ എന്നിവരെയാണ് പുറത്താക്കിയത്.

കുറച്ചു നാളുകളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണ്. ഹിന്ദു ഐക്യവേദിയില്‍ നാളിതുവരെ സമാജ സേവക്കായി ജീവിതം ഉഴിഞ്ഞു വെക്കാന്‍ തയാറായ യുവ നേതാക്കളെ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി നീതിയുക്തമായി തോന്നുന്നില്ല. ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് സജിത്ത് കക്കടം ഫേസ്ബുക്കിൽ കുറിച്ചു.

അതിനിടെ, മു​ൻ കൗ​ൺ​സി​ല​ർ സാ​ബു പ​ഴു​പ്പ​ത്തൂ​രിന്റെ ഫേ​സ്ബു​ക്ക് പോ​സ്​​റ്റും ബി.​ജെ.​പി​യെ വെ​ട്ടി​ലാ​ക്കി. തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ അ​വ​ഗ​ണി​ച്ച് അ​പ​ഹാ​സ്യ​രാ​ക്കു​ന്ന​ത് വ​യ​നാ​ട്ടി​ലെ ബി.​ജെ.​പി​യി​ൽ ഇ​താ​ദ്യ​മ​ല്ല. തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ വി​ചി​ന്ത​നം ന​ട​ത്താ​തെ അ​ത്ത​രം ആ​ളു​ക​ളെ മാ​റ്റി​നി​ർ​ത്താ​നും ഒ​തു​ക്കാ​നു​മാ​ണ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെന്നും അദ്ദേഹം ആരോപിച്ചു.

സി.​കെ. ജാ​നു​വി​നെ​തി​രെ കോ​ഴ ആ​രോ​പ​ണം പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​വി​ടു​ന്ന​തി​ന് മു​മ്പേ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ബി.​ജെ.​പി ഘ​ട​ക​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​ന വാ​ര​മാ​ണ് എ​ൻ.​ഡി.​എ ഓ​ഫി​സി​ന് മു​ന്നി​ൽ​വെ​ച്ച് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ളെ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​താ​ണ് ബ​ഹ​ള​ത്തി​നും സം​ഘ​ർ​ഷ​ത്തി​നു​മി​ട​യാ​ക്കി​യ​ത്.

ജാ​നു​വി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​ല​വു​ക​ളു​ടെ ചു​ക്കാ​ൻ പി​ടി​ച്ച​ത് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ്. മീ​ന​ങ്ങാ​ടി​യി​ൽ അ​മി​ത് ഷാ ​എ​ത്തി​യ​പ്പോ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ മീ​ന​ങ്ങാ​ടി​യി​ൽ എ​ത്തി. ഇ​വ​രെ കൊ​ണ്ടു​പോ​യ വാ​ഹ​ന വാ​ട​ക പോ​ലും കൃ​ത്യ​മാ​യി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ഉ​ന്തും ത​ള്ളും ചെ​റി​യ അ​ടി​യു​മു​ണ്ടാ​യി. ഇ​ങ്ങ​നെ പ്ര​ശ്നം പു​ക​യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​സീ​ത അ​ഴി​ക്കോ​ട് കോ​ഴ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്ന​ത്.

Tags:    
News Summary - Hindu Aikya Vedi district general secretary resigns from BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.