തൃശൂർ: 'തട്ടമിട്ട എന്നെ കാണുമ്പോൾ നിങ്ങൾക്ക് വല്ല ഭയവും തോന്നുന്നുണ്ടോ.. പേടി തോന്നുന്നുണ്ടോ.. ഉണ്ടെങ്കിൽ നിങ്ങളുടെ കാഴ്ചയുടെ അല്ല കാഴ്ചപ്പാടിന്റെ പ്രശ്നമാണ്'- ഇതൊരു നാലാം ക്ലാസുകാരി, മന്ത്രി ആർ.ബിന്ദുവിനൊപ്പം സ്റ്റേജിൽ നിന്ന് ഉറക്കെ പറഞ്ഞ വാക്കുകളാണ്.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാർണിവലിൽ ആയിക്ഷ ആനടിയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ച എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നാലാം ക്ലാസുകാരിയുടെ ഗംഭീര പ്രസംഗം.
"ഞാൻ ഈ തട്ടമിട്ട എന്നെ കാണുമ്പോൾ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്, പേടി തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു"- എന്നും പറഞ്ഞാണ് ആയിഷ പ്രസംഗം അവസാനിപ്പിച്ചത്.
നാളത്തെ നമ്മളുടെ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കേണ്ട ഒരാളാണ് അയിഷക്കുട്ടിയെന്ന് അവളെ ചേർത്ത് പിടിച്ച് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.