തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള പുതിയ മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ വിവാദമായ വ്യവസ്ഥകള്‍ എടുത്തുകളഞ്ഞാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നമുറക്ക് ഉത്തരവിറങ്ങും. ഭാര്യയും ഭര്‍ത്താവും സര്‍ക്കാര്‍ സര്‍വിസിലുള്ളതിനും പ്രവാസികളായ ഭര്‍ത്താക്കന്മാരുള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്ന വ്യവസ്ഥകള്‍ റദ്ദാക്കി. കഴിഞ്ഞ സ്ഥലംമാറ്റങ്ങളില്‍ ഇതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ വ്യാപകമായി ദുരുപയോഗം ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തേ അധ്യാപകരുടെ ഹോം സ്റ്റേഷന്‍ റവന്യൂ ജില്ലാ അടിസ്ഥാനത്തിലാണ് പരിഗണിച്ചിരുന്നത്. ഇനി മുതല്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലായിരിക്കും ഇവ പരിഗണിക്കുക.
ഹോം സ്റ്റേഷനായി ഇഷ്ടമുള്ള വിദ്യാഭ്യാസ ജില്ല അധ്യാപകര്‍ക്ക് തെരഞ്ഞെടുക്കാം. സര്‍വിസിനിടയില്‍ ഒരുതവണ ഇത് മാറ്റാനുള്ള അവസരവും ഉണ്ടാകും. ഒരു സ്റ്റേഷനില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥലംമാറ്റത്തിന് അര്‍ഹതയുള്ളൂ. ദൂരസ്ഥലങ്ങളില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിച്ചാല്‍ ഹോംസ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ഉറപ്പാക്കും. ഇവരുടെ ഹോംസ്റ്റേഷനില്‍ ഒഴിവില്ളെങ്കില്‍ അവിടെ നിലവില്‍ ജോലിചെയ്യുന്നവരില്‍ ജൂനിയറായ അധ്യാപകനെ മാറ്റി സ്ഥലംമാറ്റം ഉറപ്പാക്കും. അനുകമ്പാര്‍ഹ സാഹചര്യമുള്ള സ്ഥലംമാറ്റം ആകെയുള്ളതിന്‍െറ പത്ത് ശതമാനത്തിലേക്കും സൈനികരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള വിവിധ മുന്‍ഗണനാ അടിസ്ഥാനത്തിലുള്ളവ 20 ശതമാനത്തിലേക്കും ആയിരിക്കും. അവശേഷിക്കുന്ന 70 ശതമാനത്തിലേക്കായിരിക്കും പൊതുസ്ഥലംമാറ്റം. ഹോംസ്റ്റേഷനില്‍ നിന്ന് 150 മുതല്‍ 300 കിലോമീറ്റര്‍ വരെ അകലെ ജോലി ചെയ്യുന്നവരുടെ ഒരു വര്‍ഷത്തെ സേവനം ഒന്നേകാല്‍ വര്‍ഷമായും 300 കിലോമീറ്ററിന് മുകളിലുള്ളവരുടേത് ഒന്നരവര്‍ഷമായും കണക്കാക്കും. ഫലത്തില്‍ 300 കിലോമീറ്ററിലും അകലത്തില്‍ ജോലിചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷത്തെ സര്‍വിസ് മൂന്ന് വര്‍ഷമായി പരിഗണിച്ച് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.
യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍മാരായ പി.പി. പ്രകാശന്‍, ഇമ്പിച്ചിക്കോയ, അധ്യാപകസംഘടനാ പ്രതിനിധികളായ പി. ഹരിഗോവിന്ദന്‍, കെ.സി. ജയകൃഷ്ണന്‍, സി.പി. ചെറിയ മുഹമ്മദ്, കെ.ടി. അബ്ദുല്‍ ലത്തീഫ്, വി.കെ. അബ്ദുറഹിമാന്‍, ജോഷി ആന്‍റണി, പ്രസന്നകുമാര്‍, പി. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.