തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തേക്കുള്ള ഓൺലൈൻ ജനറൽ ട്രാൻസ്ഫറിനു മുന്നോടിയായി അധ്യാപകർക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ നൽകാനും നൽകിയ വിവരങ്ങൾ പരിശോധിച്ച് തിരുത്താനും ഏപ്രിൽ 21 (തിങ്കൾ) ഉച്ചര്ര് രണ്ട് വരെ അവസരം ഉണ്ടായിരിക്കും. ഏപ്രിൽ 21 നകം പ്രിൻസിപ്പൽമാർ ഈ വിവരങ്ങൾ പരിശോധിച്ച് സ്‌കൂളുകളിൽ നിന്നുള്ള കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യണം.
സ്‌കൂളിലെ എല്ലാ അധ്യാപകരുടേയും പ്രൊഫൈൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്തു എന്നും വെരിഫൈ ചെയ്തു എന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം കൃത്യമായ ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഉത്തരവാദിത്വം പ്രിൻസിപ്പൽമാർക്കായതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ട്രാൻസ്ഫർ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാഫ് ഫിക്‌സേഷന് ശേഷം കൃത്യമായ സ്‌കൂളുകൾ കണ്ടെത്താൻ പറ്റാത്ത അധ്യാപകർ, പ്രിൻസിപ്പൽ ട്രാൻസ്ഫർ വഴി അധികമായി നിൽക്കുന്ന അധ്യാപകർ തുടങ്ങിയവരുൾപ്പെടെ ട്രാൻസ്ഫർ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള സാങ്കേതിക നടപടിക്രമങ്ങളും പോർട്ടലിൽ പുതുതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കുലറുകൾ, വീഡിയോ ട്യൂട്ടോറിയലുകൾ, സ്ഥിരമായി ഉന്നയിക്കുന്ന സംശയങ്ങളും മറുപടികളും തുടങ്ങിയവ www.dhsetransfer.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.