കെ.എസ്.ആര്‍.ടി.സി പണിമുടക്ക്​ നാട്ടുകാരെ കാണിക്കാനാണോയെന്ന്​ ഹൈകോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ വിമര്‍ശിച്ച്​ ഹൈകോടതി. നാട്ടുകാരെ കാണിക്കാനാണോ സമരമെ ന്ന്​ ചോദിച്ച കോടതി, പ്രശ്​നപരിഹാര മാര്‍ഗം ഉള്ളപ്പോള്‍ എന്തിന് പണിമുടക്ക് പോലുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടുന ്നതെന്നും ആരാഞ്ഞു. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ എന്തിനാണ്​ പണിമുടക്ക്​ നടത്തുന്നത്​. പണിമുടക്കിന്​ നോട്ടീസ്​ നൽകിയെന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. തൊഴിലാളികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ അറിയിക്കണമെന്നും കോടതി കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്​.

കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈകോടതിയെ സമീപിച്ചത്. ഇൗ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിച്ചത്​.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചു കൂടെ എന്ന് ഹൈകോടതി ചോദിച്ചു. സമരം നിയമപരമായ നടപടിയല്ല. സിണ്ടിക്കേറ്റ് ബാങ്ക് കേസില്‍ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്നും കോടതി ചൂണ്ടികാട്ടി.

കെ.എസ്.ആർ.ടി.സി എം.ഡിയെ രൂക്ഷമായി വിമർശിച്ച കോടതി പണിമുടക്കിന് ജനുവരി ഒന്നിന് നോട്ടീസ് നൽകിയിട്ട് ഇന്നാണോ ചർച്ച നടത്തിയതെന്ന് ആരാഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് കേൾക്കാനുള്ള ബാധ്യത എം.ഡിക്കുണ്ട്. പ്രശ്നപരിഹാരത്തിന് തൊഴിലാളികൾക്ക് മാനേജ്​മ​​​െൻറി​നെ സമീപിക്കാനേ കഴിയൂ. ഒത്തു തീർപ്പിന് വേദി നൽകേണ്ടത് മാനേജ്മ​​​െൻറാണ്​. പ്രശ്നം പരിഹരിക്കുന്നതിൽ എം.ഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി വിമർശിച്ചു.

ഒത്തുതീർപ്പു ചർച്ചകൾ നാളെയും തുടരുമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.

Tags:    
News Summary - Highcourt slams KSRTC strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.