കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട എല്ലാ സാക്ഷികളുടെയും രഹസ്യമൊഴിയെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈകോടതി. കേസിലെ 16 പ്രതികളുടെ ജാമ്യഹരജി അപ്പീലുകൾ പരിഗണിക്കെവയാണ് സിംഗിൾ ബെഞ്ച് നിർദേശം. രഹസ്യ മൊഴിയെടുക്കലുൾപ്പെടെ നടപടികൾ പൂർത്തിയാക്കാൻ 10 ദിവസം അനുവദിച്ച കോടതി, ഹരജി േമയ് നാലിലേക്ക് മാറ്റി.
പട്ടികവർഗ അതിക്രമവുമായി ബന്ധപ്പെട്ട കേസായതിനാലാണ് കീഴ്കോടതി ജാമ്യം തള്ളിയതിനെത്തുടർന്ന് അപ്പീൽ ഹരജിയായി ഹൈകോടതി കേസ് പരിഗണിക്കുന്നത്. കേസിെൻറ പുരോഗതി സംബന്ധിച്ച് കോടതി ആരാഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. മൊബൈൽ ഫോൺ സംഭാഷണങ്ങളുെടയും സി.സി ടി.വി ദൃശ്യങ്ങളുെടയും വിശദാംശങ്ങൾ ലഭ്യമാകാനുണ്ട്. ചില സാക്ഷികളുടെ കൂടി രഹസ്യമൊഴിയെടുക്കാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് എത്രയും വേഗം രഹസ്യമൊഴിയെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് വ്യക്തമാക്കിയത്.
മധുവിനെ കൈമാറിയപ്പോൾ സ്ഥലത്തുണ്ടായവരുടെ പേരും മൊബൈൽ ഫോൺ നമ്പറുകളും പൊലീസ് ശേഖരിച്ചിരുന്നെന്നും മരണത്തെ തുടർന്ന് ഇവരെ പ്രതിയാക്കുകയായിരുന്നെന്നും ഹരജിക്കാർ വാദിച്ചു. മധുവിെൻറ മൊഴിയിൽ ആരുെടയും പേരും മൊബൈൽ നമ്പറും നൽകിയിട്ടില്ല. സ്ഥലത്തുണ്ടായിരുന്നവർ മർദിച്ചെന്ന മധുവിെൻറ മൊഴിയെ തുടർന്ന് വിശദാംശങ്ങൾ ശേഖരിച്ചവരുൾപ്പെടെ എല്ലാവെരയും പ്രതിയാക്കുകയാണ് പൊലീസ് ചെയ്തതെന്നും അവർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.