താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്​ ഹൈകോടതി തടഞ്ഞു; തുടര്‍നടപടികള്‍ പാടില്ല

കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ നടപടി ഹൈകോടതി തടഞ്ഞ​ു.  ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങളെയാണ്​ തടഞ്ഞത്​​. അന്തിമ ഉത്തരവ് വരുന്നത് വരെ നടപടികൾ പൂർത്തിയായ നിയമനങ്ങളെ ഈ ഉത്തരവ്​ ബാധിക്കില്ലെന്നും ഹൈക്കോടതി. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിട്ട​ുണ്ട്​.

കില, കെൽട്രോൺ, എഫ്.ഐ.ടി, വനിത കമീഷൻ, കെ ബിപ് തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് പരിഗണിച്ചത്. ഒരാഴ്ചക്കകം സർക്കാറും ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും മറുപടി നൽകണം. 

പത്ത്​ വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ്​ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെതടക്കം ആറ് ഹരജികളാണ് കോടതി പരിഗണിച്ചത്. പി.എസ്​.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പുറത്ത് നില്‍ക്കുമ്പോൾ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ വാദം. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. 

Tags:    
News Summary - Highcourt governments decision on temporary-post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.