ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരം -കോടതി

കൊച്ചി: ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് ഹൈകോടതിയുടെ വിമർശനം. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പറയും.

സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുത്തു. സുരേന്ദ്രൻ നിയമം കൈയ്യിലെടുത്തുവെന്ന് അറിയിച്ച കോടതി സുരേന്ദ്രൻ സ്ത്രീയെ തടയുന്ന ഫോട്ടോഗ്രാഫുകൾ കാണിക്കുകയും ചെയ്തു. ഭക്തിയുടെ പേര് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിടുകയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്ന് ചോദിച്ച കോടതി മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. ബാക്കി വാദം കേട്ട് നാളെ വിധിപറയാമെന്ന് കോടതി കൂട്ടിച്ചേർത്തു.

അതിനിടെ, സ്ത്രീയെ തടഞ്ഞ കേസിൽ കെ.സുരേന്ദ്രന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട കോടതിയാണ് റിമാൻഡ് നീട്ടിയത്.

ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന അവസരത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച് തടസുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിച്ചതിനും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് നിലവിലുള്ളത്. അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പൊലീസ് ചാര്‍ജ് ചെയ്തവയാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

Tags:    
News Summary - highcourt criticized K Surendran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.