വ്യാജ ബിരുദവുമായി ചികിത്സ: അൽഷിഫ ചെയർമാൻ ചോദ്യംചെയ്യലിന്​ ഹാജരാകണമെന്ന്​ ഹൈകോടതി 

കൊ​ച്ചി: വ്യാ​ജ മെ​ഡി​ക്ക​ൽ ബി​രു​ദ​വു​മാ​യി ചി​കി​ത്സ ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ഇ​ട​പ്പ​ള്ളി അ​ൽ​ഷി​ഫ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജ​ഹാ​ൻ യൂ​സ​ഫ് സാ​ഹി​ബ് ചോ​ദ്യം ചെ​യ്യ​ലി​ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇൗ​മാ​സം 16,17,18 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10ന്​ ​ഹാ​ജ​രാ​കാ​നാ​ണ്​ നി​ർ​ദേ​ശം. ത​നി​ക്കെ​തി​രാ​യ കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഷാ​ജ​ഹാ​ൻ യൂ​സ​ഫ്​ സാ​ഹി​ബ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

പൈ​ൽ​സ് ചി​കി​ത്സ​യു​ടെ പേ​രി​ൽ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ൾ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​െ​ന്ന​ന്നും ആ​രോ​പി​ച്ച്​ രോ​ഗി​ക​ൾ പ​ല​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചെ​യ​ർ​മാ​നാ​യ ഡോ. ​ഷാ​ജ​ഹാ​ൻ യോ​ഗ്യ​ത​യി​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തു​െ​ന്ന​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഐ.​എം.​എ​യു​ടെ കൊ​ച്ചി ഘ​ട​കം ഷാ​ജ​ഹാ​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ഘ​ട​കം ഇ​യാ​ളു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്കി​യി​രു​ന്നു. യു​വ​മോ​ർ​ച്ച​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ എ​ള​മ​ക്ക​ര പൊ​ലീ​സ് ഷാ​ജ​ഹാ​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​യി​ ത​നി​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഷാ​ജ​ഹാ​ൻ ഹ​ര​ജി ന​ൽ​കി​യ​ത്. ത​നി​ക്ക് മ​തി​യാ​യ യോ​ഗ്യ​ത​യു​ണ്ടെ​ന്നും കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മാ​ണ് വാ​ദം. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി യോ​ഗ്യ​ത സം​ബ​ന്ധി​ച്ച രേ​ഖ​ക​ളു​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ മൂ​ന്ന്​ ദി​വ​സ​വും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യ തു​ട​ർ​ന​ട​പ​ടി പൊ​ലീ​സി​ന്​ സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Highcourt on Alshifa-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.