ജലനിരപ്പ്​ ഉയർന്നു; അമരാവതി ആറ്റിന്‍ തീരത്തുള്ളവര്‍ക്ക് സുരക്ഷ മുന്നറിയിപ്പ്​

മ​റ​യൂ​ര്‍: പാ​മ്പാ​റി​ല്‍ നീ​രൊ​ഴു​ക്ക് വ​ര്‍ധി​ച്ച​തി​നാ​ല്‍ അ​മ​രാ​വ​തി ആ​റ്റി​ന്‍ തീ​ര​ത്തു​ള്ള​വ​ര്‍ക്ക് സു​ര​ക്ഷ നി​ർ​ദേ​ശ​വു​മാ​യി ത​മി​ഴ്​​നാ​ട്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്.

മ​റ​യൂ​ര്‍ പാ​മ്പാ​ര്‍, തൂ​വാ​നം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് സെ​ക്ക​ന്‍ഡി​ല്‍ 705 ഘ​ന​യ​ടി വെ​ള്ളം ഡാ​മി​ലെ​ത്തു​ന്നു​ണ്ട്. അ​മ​രാ​വ​തി ഡാ​മി​ല്‍ 90 അ​ടി ജ​ലം ശേ​ഖ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഇ​പ്പോ​ള്‍ 87.01 അ​ടി ജ​ലം ഡാ​മി​ലു​ണ്ട്.

ഡാ​മി​െൻറ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍ന്നും മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ജ​ല​ത്തി​െൻറ വ​ര​വ് 2000 ഘ​ന​യ​ടി​യാ​യി ഉ​യ​ര്‍ന്നാ​ല്‍ ഡാ​മി​െൻറ സു​ര​ക്ഷ​ക്കാ​യി വെ​ള്ളം തു​റ​ന്നു വി​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് ഡാ​മി​െൻറ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ല്ലാ​പു​രം, കൊ​ളും​മം, കൊ​മ​ര​ലിം​ഗം, മാ​ട​തു​ക്കു​ളം, ക​ണി​യൂ​ര്‍, ക​ട​ത്തൂ​ര്‍, എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.