ഡാർവിന്റെ പരിണാമ സിദ്ധാന്തം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കരുതെന്ന് പ്രഫ. നഞ്ചുണ്ടയ്യ

തിരുവനന്തപുരം: ഡാർവിന്റെ പരിണാമ സിദ്ധാന്തം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കരുതെന്ന് ഗവേഷകനും ബാംഗളൂർ, സെൻറർ ഫോർ ഹ്യുമൻ ജനിറ്റിക്സിലെ പ്രഫസറുമായ വിദ്യാനന്ദ് നഞ്ചുണ്ടയ്യ. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി, എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച ജി.എസ് പത്മകുമാർ മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.

പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനമായ പ്രകൃതി നിർധാരണം എന്ന തത്വം ജീവികളുടെ ആകൃതി വലിപ്പം,ഗുണങ്ങൾ, പെരുമാറ്റം എന്നിവയിലുള്ള അതിഭീമമായ വൈവിധ്യം വിശദീകരിക്കുവാനുള്ള ശരിയായ മാർഗമാണ്. അത് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുകയല്ല മറിച്ച് പഠിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഈ മേഖലയിലെ തുടർ ഗവേഷണങ്ങൾ ജീവലോകത്തെക്കുറിച്ച് പരസ്പരബന്ധിതവും യഥാർഥവുമായ ഒരു ചിത്രം ഉണ്ടാക്കാൻ നമ്മെ സഹായിച്ചു കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. .

സൊസൈറ്റി കേരളാ ചാപ്റ്റർ പ്രസിഡൻറ് ഡോ. പി.എസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. പി.എൻ തങ്കച്ചൻ, സംസ്ഥാന കമ്മിറ്റി അംഗം ജോർജ്ജ് ജോസഫ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Darwin's theory of evolution should not be left out of the curriculum-Prof. nanjundayya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.