കൊച്ചി: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ) കരുതൽ തടങ്കൽ ഉത ്തരവുകൾ പുറപ്പെടുവിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ നി യമവശങ്ങൾ അറിഞ്ഞാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാനെന്നും ജസ്റ്റിസ് സി.ടി. രവി കുമാർ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചാവക്കാട് സ്വദേശി നൂറുദ്ദീൻ എന്ന സുനീറിനെ കരുതൽ തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് ഭാര്യ നൽകിയ ഹരജി അനുവദിച്ചാണ് നിരീക്ഷണം. തടങ്കൽ ഉത്തരവ് റദ്ദാക്കിയ കോടതി മറ്റുകേസുകൾ ഇല്ലാത്തപക്ഷം ഇയാളെ വിട്ടയക്കാനും ഉത്തരവിട്ടു. 2015 മുതൽ 14 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് വിലയിരുത്തി കുപ്രസിദ്ധ റൗഡിയായി പരിഗണിച്ചാണ് സുനീറിനെ തടങ്കലിലാക്കിയതെന്ന് ഹരജിയിൽ പറയുന്നു. 2018 ഡിസംബറിൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്ന് ജനുവരിയിലാണ് കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്.
ഹരജിക്കാരിയുടെയും പ്രോസിക്യൂഷെൻറയും വാദങ്ങൾ കേട്ട കോടതി കരുതൽ തടങ്കൽ ഉത്തരവ് മനസ്സിരുത്താതെയാണെന്ന് വ്യക്തമാക്കി മേറ്റതെങ്കിലും കേസിൽ തടങ്കൽ ആവശ്യമില്ലാത്തപക്ഷം മോചിപ്പിക്കാൻ നിർദേശിച്ചു.കാപ്പ കേസുകളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഏകോപനത്തിെൻറ അപര്യാപ്തതയും വീഴ്ചകളും സംഭവിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.