വിജിലൻസ്​ ഡയറക്ടറെ മാറ്റാൻ  നിർദേശിച്ചിട്ടില്ലെന്ന്​ ഹൈകോടതി



കൊച്ചി: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഹൈകോടതി. വിജിലന്‍സി​െൻറ അമിതാധികാര പ്രയോഗം പലഘട്ടങ്ങളിലായി ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ വേണ്ട തിരുത്തലുകൾക്ക് സർക്കാർ നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കുകയാണ് െചയ്തത്. 
എന്നാൽ, വാർത്തകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും വിജിലൻസ് ഡയറക്ടറെ മാറ്റാൻ കോടതി നിർദേശിച്ചെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുകയാണുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയും ശിക്ഷനടപടിയും സ്വീകരിക്കണമെന്നും ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ വിശദീകരണം.

ഡയറക്ടറെ നീക്കുന്ന വിഷയം സർക്കാറി​െൻറ പരിഗണനയിൽ വരുന്നതാണെന്ന് ആദ്യംതന്നെ വ്യക്തമാക്കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഡയറക്ടറെ നീക്കണമെന്ന് കോടതി പറെഞ്ഞന്ന ചില ചാനലുകളിലെ പരാമർശം അനാവശ്യ പ്രശ്നങ്ങളാണുണ്ടാക്കിയത്. ഒരു ചാനൽ ചർച്ചയിൽ പെങ്കടുത്ത അഭിഭാഷകൻ മാന്യതയുടെയും തൊഴിൽപരമായ ഒൗന്നത്യത്തി​െൻറയും ഒൗചിത്യത്തി​െൻറയും സീമകൾ ലംഘിച്ചു. കോടതിയുടെ നീതിനിർവഹണത്തിലെ ഇടപെടലാണിത്. ഇതിനെ വരാനിരിക്കുന്ന വിധിയുമായി ബന്ധപ്പെട്ട വിലപേശലായി കാണാനാകും. കോടതിയലക്ഷ്യത്തി​െൻറ തലത്തിലേക്കെത്തുന്നതുമാണ് ഇൗ നടപടി.
നിയമനിർമാണ സഭയുടെ അധികാരം ഉപയോഗിച്ച് ബജറ്റി​െൻറയും ധനകാര്യ നിയമത്തി​െൻറയും ഭാഗമായി മാറിയ ആനുകൂല്യം സംബന്ധിച്ചും വിജിലൻസ് അന്വേഷണമെന്ന പേരിൽ കടന്നുകയറ്റം കണ്ടതോടെ അമിതാധികാര പ്രയോഗം മൂലമുള്ള അരാജകത്വം ചൂണ്ടിക്കാട്ടി തിരുത്തൽ നടപടി സ്വീകരിക്കാൻ സർക്കാറിനോട് നിർദേശിക്കുകയാണ് മാർച്ച് 30ലെ ഉത്തരവിലൂടെ ചെയ്തത്. 
ഇത്തരം നടപടി തുടർന്നാൽ വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജിഷ വധക്കേസിലെ വിജിലൻസ് ഇടപെടലും ചൂണ്ടി

ക്കാട്ടി. വിജിലൻസി​െൻറ അമിതാധികാര പ്രയോഗം കണ്ടിട്ടും എന്തുകൊണ്ട് തിരുത്താൻ ശ്രമിക്കുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് ആരാഞ്ഞു. ഇതാണ് ഡയറക്ടറെ മാറ്റാൻ കോടതി നിർദേശിെച്ചന്ന തരത്തിലായി മാറിയത്. വാർത്തസമ്മേളനം നടത്താനും ചാനൽ ചർച്ചയിൽ പെങ്കടുക്കാനും കഴിയാത്തതിനാൽ കോടതിക്ക് ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രമേ കാര്യങ്ങൾ പറയാൻ കഴിയൂ.

നിലവിൽ വിജിലൻസ് ഡയറക്ടർ ദീർഘാവധിയിൽ പ്രവേശിച്ചതായാണ് സർക്കാർ അറിയിച്ചത്. അവധിയാണോ പദവി വിട്ടതാണോ എന്ന് വ്യക്തമല്ല. അത് കോടതിയുടെ മുന്നിലെ വിഷയവുമല്ല. ഏതായാലും ഇൗ സാഹചര്യത്തിൽ ഡയറക്ടറെ മാറ്റണമെന്ന ഉത്തരവ് കോടതിയിൽനിന്ന് ആവശ്യമില്ല. ഇക്കാര്യത്തിൽ ഉചിത തീരുമാനം സർക്കാറാണ് സ്വീകരിക്കേണ്ടത്. ഡയറക്ടറുടെ ക്രമക്കേട് സംബന്ധിച്ച് ധനകാര്യ സെക്രട്ടറി നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ശിക്ഷ, അച്ചടക്ക നടപടികൾ വേണമെന്ന ആവശ്യത്തിലും പ്രത്യേക നടപടി കോടതിയുടെ ഭാഗത്തുനിന്ന് നിർദേശിക്കുന്നില്ല. ഇൗ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരുന്നതായും ഉചിത തീരുമാനമെടുക്കുമെന്നും സ്റ്റേറ്റ് അറ്റോണിയും അറിയിച്ചിട്ടുണ്ട്. വസ്തുതകളെല്ലാം പരിശോധിച്ച് സർക്കാർ മൂന്നുമാസത്തിനുള്ളിൽ ഉചിത നടപടിയെടുക്കണം.

അഴിമതി നിരോധന നിയമം, തെളിവുനിയമം, ക്രിമിനൽ നടപടിച്ചട്ടം എന്നിവയുടെ പരിധിക്കുള്ളിൽ നിന്ന് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ വിജിലൻസിന് കഴിയുന്ന തരത്തിൽ ചില മാർഗനിർദേശങ്ങൾ ഉണ്ടാക്കാൻ കോടതി ആലോചിക്കുന്ന കാര്യംകൂടി സർക്കാർ പരിഗണിക്കണമെന്ന് നിർദേശിച്ച് ഹരജി തീർപ്പാക്കി.

Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.