Posted On
date_range Updated On
date_range ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയോയെന്ന് കെ.സി.എ വിശദീകരിക്കണം- ഹൈകോടതി
കൊച്ചി: സുപ്രീം കോടതി അംഗീകരിച്ച ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വിശദീകരിക്കണമെന്ന് ഹൈകോടതി. പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിലും ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. കായിക അധ്യാപകനായ ഡോ. എ. എം. നജീബാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈകോടതി ഏപ്രിൽ 11 ന്വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.