കൊച്ചി: തോടുകളുടെയും ജലാശയങ്ങളുടെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ൈഹകോടതി. കൈയേറ്റങ്ങൾ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നടപടി സ്വീകരിക്കാൻ ജലസേചന സെക്രട്ടറിക്ക് നിർദേശം നൽകി.
എറണാകുളം കൊച്ചപ്പിള്ളി തോട് കൈയേറിയത് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി കെ.ടി. ചെഷയർ നൽകിയ ഹരജിയാണ് പരിഗണിച്ചത്. തോട് കൈയേറ്റം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു.
ഇടപ്പള്ളി തോടിെൻറ കൈയേറ്റം കണ്ടെത്താനുള്ള സർവേ പൂർത്തിയായി. റിപ്പോർട്ട് കളമശ്ശേരി നഗരസഭക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.