കൊച്ചി: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജിയിൽ പ്രിയങ്ക ഗാന്ധി എം.പിക്ക് ഹൈകോടതിയുടെ നോട്ടീസ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസ് അയക്കാൻ ഉത്തരവായത്.
സ്ഥാനാർഥിയുടെയും ഭർത്താവ് റോബർട്ട് വദേരയടക്കം ബന്ധുക്കളുടെയും സ്വത്ത് വിവരം മറച്ചുവെച്ചാണ് ആസ്തി വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം സമർപ്പിച്ചതെന്നാരോപിച്ചാണ് ഹരജി. നിക്ഷേപങ്ങളുടെ വിവരങ്ങൾ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല.
ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഹരജിയിൽ പ്രാഥമിക വാദത്തിനു ശേഷമാണ് നോട്ടീസ് ഉത്തരവായത്. ഹരജി വീണ്ടും ആഗസ്റ്റിൽ പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.