കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കൽ രേഖകളും വ്യാഴാഴ്ചക്കകം ഹാജരാക്കണമ െന്ന് ഹൈകോടതി. മജിസ്േട്രറ്റ് കോടതി നടപടികളുടെ വിശദാംശങ്ങൾ ഹാജരാക്കാനും ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ സർക്കാറിനോട് നിർദേശിച്ചു. കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ. സാബു നൽകിയ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. കസ് റ്റഡിയിൽ മരിച്ച രാജ്കുമാറിനെ അതിക്രൂരമായി മർദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
നെടുങ്കണ്ടം പൊലീസ് സാമ്പത്തിക തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്. പൊലീസിെൻറ ക്രൂരമർദനത്തെത്തുടർന്നാണ് മരണമെന്ന് വിലയിരുത്തി എസ്.ഐ സാബുവടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജൂലൈ മൂന്നിന് അറസ്റ്റിലായതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം ഏറക്കുറേ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സാബു കോടതിയെ സമീപിച്ചത്.
പൊലീസ് രാജ്കുമാറിനെ ക്രൂരമായി മർദിച്ചെന്നും നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ രേഖകളും മജിസ്ട്രേറ്റ് കോടതി നടപടികളുടെ വിശദാംശങ്ങളും ഹാജരാക്കാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിെൻറ മാതാവും ഭാര്യയും മക്കളും നൽകിയ ഹരജിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.