ഹൈകോടതി മീഡിയ റൂം: ഹരജി സുപ്രീംകോടതി മൂന്ന്​ മാസത്തേക്ക്​ നീട്ടി

ന്യൂഡല്‍ഹി: കേരളത്തിൽ ഹൈകോടതി മീഡിയ റൂം തുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി മൂന്നുമാസം കഴിഞ്ഞ്​ പരിഗണി​ക്കാമെന്ന്​ ജസ്​റ്റിസുമാരായ എ.കെ ഗോയൽ, യു.യു ലളിത്​ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച്​ വ്യക്​തമാക്കി. മൂന്ന്​ മാസത്തിനകം പ്രശ്​നം പരിഹരി​ക്കുമെന്ന്​ ഹൈകോടതി അറിയിച്ചിട്ടുണ്ടെന്ന്​ കേരള ഹൈകോടതിക്ക്​ വേണ്ടി ഹാജരായ അഡ്വ. വി. ഗിരി ബോധിപ്പിച്ചത്​ അംഗീകരിച്ചാണ്​ ബെഞ്ചി​​െൻറ നടപടി. ഹൈകോടതി കാലതാമസം കൂടാതെ കേസ് തീര്‍പ്പാക്കണമെന്ന് നിരധി തവണ സുപ്രീംകോടതി ഒാർമിപ്പിച്ചിരുന്നുവെങ്കിലും മാസങ്ങളായി കേസ്​ നീണ്ടുപോകുകയാണ്​.
Tags:    
News Summary - High Court Media Room: Supreme Court postponed Case to three months -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.