Posted On
date_range Updated On
date_range മന്ത്രി ശശീന്ദ്രനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും
കൊച്ചി: എ.കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബസിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോൾ പെൺകുട്ടിയുടെ പരാതി മാത്രം പരിഗണിച് കേസ് കീഴ്കോടതി റദ്ദാക്കി. കേസിന്റെ മുൻഗണന ക്രമവും മറികടന്നുവെന്നും ചൂണ്ടികാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.