മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം; ഹരജിക്കാര​നോട്​ 10 ചോദ്യങ്ങളുന്നയിച്ച്​ ഹൈകോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണമാവശ്യപ്പെടുന്ന ഹരജിക്കാരന്​ ഇക്കാര്യ ത്തിൽ പ്രത്യേക താൽപര്യമുണ്ടോയെന്ന്​ ഹൈകോടതി. ഇതുസംബന്ധിച്ച്​ മൂന്നാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ സിംഗിൾ ബ െഞ്ച്​ നിർദേശിച്ചു. വിദേശയാത്രകളുടെ രേഖകൾ പരിശോധിച്ചതിൽ പ്രഥമദൃഷ്​ട്യാ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ​ അഭി​പ്രായപ്പെട്ട കോടതി, 10 ചോദ്യങ്ങൾക്ക് വിശദീകരണം നൽകാനാണ്​ ഹരജിക്കാരനോട്​ ആവശ്യപ്പെട്ടിട്ടുള്ളത്​. ജൂൺ 26ന്​ ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യങ്ങൾക്ക്​ വിദേശയാത്രകൾ നടത്തിയതി​​െൻറ ചെലവ് പൊതുഖജനാവിൽനിന്ന് ചെലവഴിച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2017 ജൂലൈയിൽ അമേരിക്കയിലേക്കും നടത്തിയ യാത്രകളെയാണ് ഇയാൾ ചോദ്യം ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഹരജിക്കാര​​െൻറ അഭിഭാഷകനാണ് ഇവ ശേഖരിച്ചതെന്ന് വ്യക്തമാണെന്നും ഹരജിക്കാരൻ സ്വന്തം നിലക്ക് രേഖകൾ കണ്ടെത്തിയിട്ടില്ലേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. ഇയാളുടെ അഭിഭാഷകനും ഇക്കാര്യത്തിൽ വ്യക്തി താൽപര്യമുണ്ടോയെന്ന് ആരാഞ്ഞ കോടതി അഭിഭാഷകൻ ശേഖരിച്ച വിവരാവകാശ രേഖകൾ ഹരജിക്കാരന് ഉപയോഗിക്കാനാവുമോയെന്നും ചോദിച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ സ്വകാര്യ ആവശ്യങ്ങൾക്കെന്ന് സംശയിക്കാൻ കാരണമെന്ത്​, ഹൈകോടതിയെ സമീപിക്കും മുമ്പ് സാധാരണ നിയമ നടപടി സ്വീകരിച്ചിരുന്നോ, സ്വീകരിച്ചിരുന്നെങ്കിൽ അതി​​െൻറ ഫലം എന്തായിരുന്നു, സാധാരണ നിയമനടപടികളിലൂടെ ചോദ്യം ചെയ്യാമെന്നിരിക്കെ ഹൈകോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഇടപെടാൻ ആവശ്യപ്പെടുന്നതെന്തിന്​, മുഖ്യമന്ത്രിയുടെ വിദേശയാത്രച്ചെലവുകൾ സർക്കാർ ചട്ടപ്രകാരം അംഗീകരിച്ചതും അനുവദിച്ചതുമാണോ, യാത്രച്ചെലവിന് അനുമതിയും അംഗീകാരവും നൽകിയത് സർക്കാറാണോ, അ​േതാ മുഖ്യമന്ത്രി ത​​െൻറ സവിശേഷ അധികാരം വിനിയോഗിക്കുകയായിരുന്നോ, ചട്ടപ്രകാരമാണ് അനുമതിയെങ്കിൽ ഹൈകോടതി ഇടപെടുന്നതെങ്ങനെ, വിദേശയാത്രകൾ ഒൗദ്യോഗികമാണെന്നിരിക്കെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് ഹരജിക്കാരൻ നിയമാനുസൃതം മുൻകൂർ അനുമതി നേടിയിട്ടുണ്ടോ, യാത്രകൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവുകൾ ഉള്ളതിനാൽ ഹൈകോടതി ഈ ഹരജി പരിഗണിക്കുന്നത്​ എന്തിന്​, യാത്രകൾക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതിനെക്കുറിച്ച് ഹരജിക്കാര​​െൻറ നിലപാടെന്ത്​ എന്നീ കാര്യങ്ങളിലാണ്​ ഹരജിക്കാര​​െൻറ വിശദീകരണം തേടിയത്​. സർക്കാറി​​െൻറ വിശദീകരണത്തിന് സ്​റ്റേറ്റ് അറ്റോണിയും സമയം തേടിയിട്ടുണ്ട്​.

Tags:    
News Summary - high court criticised over CM foreign trip case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.