Posted On
date_range Updated On
date_range ഹൈദരലി ശിഹാബ് തങ്ങൾ മഅ്ദനിയെ സന്ദർശിച്ചു
ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ബുധനാഴ്ച വൈകീട്ട് ബംഗളൂരു ബെൻസൺ ടൗണിലെ മഅ്ദനി താമസിക്കുന്ന ഫ്ലാറ്റിലെത്തിയ ഹൈദരലി അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. രോഗവിവരങ്ങളും കേസിെൻറ കാര്യങ്ങളും ചോദിച്ചറിഞ്ഞു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, നാസർ ഫൈസി കൂടത്തായി, എം.കെ. നൗഷാദ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.