കാസർകോട്: സംസ്ഥാനത്ത് ഹീമോഫിലിയ രോഗികളുടെ പെൻഷൻ വീണ്ടും മുടങ്ങി. രോഗികൾക് ക് സാമൂഹിക സുരക്ഷാ മിഷൻ വഴി കിേട്ടണ്ട പെൻഷനാണ് കഴിഞ്ഞ മൂന്നുമാസമായി ലഭിക്കാത്ത ത്. ഒാണത്തിനാണ് അവസാനമായി പെൻഷൻ ലഭിച്ചത്. സാധാരണ ഒാണം, റമദാൻ, ക്രിസ്മസ് പോലുള ്ള ആഘോഷങ്ങളോടനുബന്ധിച്ചാണ് മൂന്നോ നാലോ മാസങ്ങളിലെ പെൻഷൻ തുക ഒരുമിച്ച് ലഭിച്ചിരുന്നത്. എന്നാൽ, ക്രിസ്മസ് കഴിഞ്ഞിട്ടും തുക കിട്ടാതായതോടെയാണ് ഇതു സംബന്ധിച്ച് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ‘സമാശ്വാസം മൂന്ന്’ എന്ന പേരിൽ ഹീമോഫിലിയ രോഗികൾക്കായി പ്രതിമാസ ധനസഹായ പദ്ധതി നടപ്പിൽവന്നത്. പ്രതിമാസം 1000രൂപയാണ് പദ്ധതിവഴി രോഗികൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇതാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. മുൻകാലങ്ങളിൽ സാമൂഹിക സുരക്ഷാ മിഷൻ നേരിട്ടാണ് രോഗികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകിയിരുന്നതെന്നും ഇപ്പോൾ സർക്കാർ ഉത്തരവുപ്രകാരം ട്രഷറി വഴി പെൻഷൻ നൽകുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്നുമാണ് ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് സാമൂഹിക സുരക്ഷാമിഷൻ അധികൃതരുടെ മറുപടി. ജനുവരി 15നകം പെൻഷൻ കൊടുത്തുതീർക്കാനാകുമെന്നും അധികൃതർ പറയുന്നു.
സർക്കാർ കണക്കുപ്രകാരം സംസ്ഥാനത്ത് 1300ൽ പരം ഹീമോഫിലിയ രോഗികളുണ്ട്. കാരുണ്യ ബെനവലൻറ് ഫണ്ട് വഴി ഹീമോഫിലിയ പട്ടികയിൽ ഉൾപ്പെട്ട രോഗികൾക്ക് ‘ഫാക്ടർ റീപ്ലേസ്മെൻറ് തെറപ്പി’ ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധ രോഗങ്ങളായ വോൺവില്ലി ബ്രാൻഡ് ഡിസീസ്, താലസീമിയ, ഗ്ലാൻസ്മാൻ ത്രോംബോസീനിയ എന്നീ രോഗങ്ങൾക്ക് സൗജന്യ ചികിത്സയില്ല. ഹീമോഫിലിയ രോഗികൾക്ക് പ്രാഥമിക ചികിത്സാ സൗകര്യം ലഭിക്കുന്നതിനുള്ള ഹീമോഫിലിയ ട്രീറ്റ്മെൻറ് സെൻറർ (എച്ച്.ടി.സി) എല്ലാ ജില്ലകളിലും ഇല്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ ആലുവയിൽ മാത്രമാണ് ഹീമോഫിലിയ ട്രീറ്റ്മെൻറ് സെൻററുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.