Posted On
date_range Updated On
date_range നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തെന്നിമാറി; റണ്‍വേ അടച്ചു
നെടുമ്പാശേരി: ലക്ഷദ്വീപിൽ നിന്നുമെത്തിയ ഹെലികോപ്ടർ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി. സംഭവത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.
നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകാൾ തടസപ്പെട്ടു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം. വിമാന സർവീസ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.