Posted On
date_range Updated On
date_range വട്ടോളിയിൽ ഹെലികോപ്റ്റർ: കൗതുകത്തോടെ നാട്ടുകാർ
കുറ്റ്യാടി: വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആദ്യമായി ഹെലിക്കോപ്റ്റർ ഇറങ്ങിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. തൃശൂർ സ്വദേശിയും ദോഹയിലെ വ്യവസായിയുമായ പത്മശ്രീ സി.കെ.മേനോനെയും വഹിച്ചെത്തിയതായിരുന്നു സ്വകാര്യ ഹെലിക്കോപ്റ്റർ. മേനോന്‍റെ മാനേജർ കൂത്താളിയിലെ ചാമംകുഴിയിൽ പത്മനാഭന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും സന്നിഹിതനായിരുന്നു. രാവിലെ 11.30 ന് ഇറങ്ങിയ കോപ്റ്റർ ഒന്നരക്കാണ് തിരിച്ചു പോയത്. കുറ്റ്യാടി എസ്.ഐ.പി.എസ്. ഹരീഷിന്‍റെന്റെ നേതൃത്വത്തിൽ കോപ്റ്ററിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.