ചാരിറ്റിയുടെ മറവിലെ ഭൂമി കൈയേറ്റങ്ങൾ സർക്കാർ അന്വേഷിക്കണമെന്ന് ഹൈകോടതി

കൊച്ചി: മ​ത, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ​യ​ട​ക്കം മ​റ​വി​ൽ ന​ട​ത്തി​യ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

കൈ​യേ​റ്റ​ക്കാ​ർ​ക്കും കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ പി. ​സോ​മ​രാ​ജ​ൻ ഉ​ത്ത​ര​വി​ട്ടു. സീ​റോ മ​ല​ബാ​ർ സ​ഭ ഭൂ​മി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് കേ​സെ​ടു​ത്ത​തും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​തും അ​പ്പീ​ൽ ത​ള്ളി​യ​തും ചോ​ദ്യം ചെ​യ്ത്​ സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ്​ ജോ​ർ​ജ്​ ആ​ല​േഞ്ച​രി​യ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ക​ർ​ദി​നാ​ൾ പ്ര​തി​യാ​യ കേ​സി​ലൂ​ടെ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ മ​ഞ്ഞു​മ​ല​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണെ​ന്ന്​ കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്റ്റാ​റ്റി​സ്റ്റി​ക്​​സ്​ മ​ന്ത്രാ​ല​യം 2012ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ലാ​ഭേഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന 31,74,420 സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത സം​ഘ​ട​ന​ക​ളാ​ണ്​ ഇ​തി​നേ​ക്കാ​ൾ അ​ധി​ക​മു​ള്ള​ത്. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ സ്വ​ത്ത്​ സ​മ്പാ​ദി​ക്കാ​നു​ള്ള ഉ​പാ​ധി​യാ​യി സം​ഘ​ട​ന​ക​ളു​ണ്ടാ​ക്കു​ക​യാ​ണ്. സം​ഘ​ട​ന​യു​ണ്ടാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​നു​മ​തി​യെ​ന്നാ​ൽ ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​​ടെ മ​റ​വി​ൽ നി​യ​മ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി വ​ലി​യ തോ​തി​ൽ സ്വ​ത്തു​ക്ക​ൾ സ​മ്പാ​ദി​ക്കാ​മെ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​ൽ ക​ൺ​ക​റ​ന്‍റ്​ പ​ട്ടി​ക​യി​ലാ​ണ്​ ചാ​രി​റ്റി​ സം​ഘ​ട​ന​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച്​ പ​റ​യു​ന്ന​ത്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​രാം. അ​തി​നാ​ൽ, ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ ഏ​കീ​കൃ​ത നി​യ​മം നി​ല​വി​ലി​ല്ല. കേ​ന്ദ്ര നി​യ​മ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്​. അ​തി​നാ​ൽ, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ​യും മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മാ​ന സം​ഘ​ട​ന​ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ന്​ ഏ​കീ​കൃ​ത നി​യ​മം ​കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ​ സാ​ധ്യ​ത​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണമെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും 2023 മേ​യ്​ 31ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

സർക്കാറോ രാഷ്ട്രീയ കക്ഷികളോ സമൂഹമോ പ്രതികരിക്കാത്തതിനാൽ സംഘടിത ഭൂമി കൈയേറ്റക്കാർക്കും ഭൂമാഫിയക്കും അനുകൂല കാലാവസ്ഥയാണ് കേരളത്തിലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.. സഭ ഭൂമിയിടപാടിന്‍റെ മറവിൽ സദാചാരപരമായി വെറുപ്പുളവാക്കുന്നതും ധാർമികമായി ഹീനവുമായ നടപടിയാണ് നടന്നതെന്നും കോടതി പറഞ്ഞു.

ഇത്തരം അനീതിക്കെതിരെ ആരെങ്കിലും പരാതിയുമായി ഇറങ്ങിയാൽ ഭീഷണിയും സമ്മർദവും മൂലം പിൻമാറേണ്ട അവസ്ഥയാണ്. അനധികൃതമായി കൈയേറിയ സർക്കാർ, പുറമ്പോക്ക് ഭൂമി സ്വന്തം പേരിലാക്കാൻ മത സംഘടനകളുമായി ബന്ധപ്പെട്ട ചാരിറ്റി സംഘങ്ങൾ ഉൾപ്പെടെയുള്ള കൈയേറ്റക്കാർക്ക് അവസരം നൽകുന്ന ആഘോഷമായി മാറിയിരിക്കുകയാണ് ഇടക്കിടെ നടക്കുന്ന പട്ടയ മേളകൾ. വോട്ട് ബാങ്ക് ഭയന്ന് രാഷ്ട്രീയക്കാരോ സർക്കാറോ ഇടപെടാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു ഡെപ്യൂട്ടി തഹസിൽദാർ വിചാരിച്ചാൽ സർക്കാർ ഭൂമി ആർക്കും പട്ടയമായി നൽകാവുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് രവീന്ദ്രൻ പട്ടയ വിവാദം. സർക്കാർ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലെത്തിക്കാൻ മതിയായ സ്വത്താണ് ഭൂമി കൈയേറ്റങ്ങളിലൂടെ ചാരിറ്റി സംഘടനകൾ ഉണ്ടാക്കിയിട്ടുള്ളത്.

കർദിനാൾ പ്രതിയായ കേസിൽ സഭക്ക് കൈമാറിക്കിട്ടിയ 99.500 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥതയിൽ കോടതി സംശയം പ്രകടിപ്പിച്ചു. 'അഗതികളുടെ സഹോദരിമാരുടെ സഭ' എന്ന രജിസ്റ്റർ ചെയ്യാത്ത ട്രസ്റ്റാണ് കാദറു എന്നയാളിൽനിന്ന് 1995 ൽ സ്ഥലം ആദ്യം വാങ്ങിയത്.

1996 ൽ ഈ സ്ഥലം 'അലക്സിയൻ ബ്രദേഴ്സ്' എന്ന രജിസ്റ്റർ ചെയ്യാത്ത മറ്റൊരു ചാരിറ്റബിൾ സംഘടനക്ക് കൈമാറി. ഇതിന്റെ പവർ ഓഫ് അറ്റോർണിയുണ്ടെന്ന് അവകാശപ്പെട്ട് ഫാ. സെബാസ്റ്റ്യൻ വടക്കുംപാടം 2007 ൽ ആർച് ബിഷപ് കർദിനാൾ വർക്കി വിതയത്തിലിന് സ്ഥലം കൈമാറി. ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്നത് കുതന്ത്രങ്ങളും കബളിപ്പിക്കലുകളുമാണെന്നാണ് ബോധ്യമാവുന്നത്.

ഒരു സംഘടനയിൽ നിന്ന് മറ്റൊരു സംഘടന ഭൂമി കൈമാറിയ ഈ ഇടപാടിന് സിവിൽ നടപടി ക്രമങ്ങൾ പ്രകാരമുള്ള അനുമതി നേടിയില്ല. അഗതി സംരക്ഷണത്തിനുള്ള ഒരു ട്രസ്റ്റിന്‍റെ കൈവശമുണ്ടായിരുന്ന ഭൂമി ഇത്ര എളുപ്പം വിൽക്കാനോ കൈമാറാനോ സാധ്യമല്ല.

ഒരു വ്യക്തിക്ക് പവർ ഓഫ് അറ്റോർണി നൽകാൻ സംഘടനക്ക് അധികാരമില്ല. സദാചാരപരമായി വെറുപ്പുളവാക്കുന്നതും ധാർമികമായി ഹീനവുമായ നടപടിയാണ് നടന്നത്. കാനൻ നിയമം പോലും ലംഘിച്ച് തെറ്റായതും വഞ്ചനാപരവുമായ ഇടപാടുകളാണ് നടന്നത്.

മതാടിസ്ഥാനത്തിലുള്ള എന്തെങ്കിലും പേര് നൽകിയോ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ മറ നൽകിയോ ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ ഇതുമായി ബന്ധപ്പെട്ട നിയമപരമായ ഒരു പരിമിതികളുമില്ലാതെ യഥേഷ്ടം ഭൂമിയും സ്വത്തും കൈവശപ്പെടുത്താമെന്നാണ് പ്രഥമദൃഷ്ട്യാ ഈ സംഭവം വ്യക്തമാക്കുന്നത്.

സഭയുടെ വിവാദ ഭൂമി സർക്കാർ ഭൂമി കൈയേറിയതാണോയെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും ഭൂമിയുടെ സ്വഭാവമോ ഉടമസ്ഥാവകാശമോ വ്യക്തമാക്കാതെ അപൂർണമായ വിശദീകരണമാണ് സർക്കാർ സമർപ്പിച്ചത്. പവർ ഓഫ് അറ്റോർണി രേഖകളുള്ളത് പോലും സൂചിപ്പിച്ചില്ല.

പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നത് മറികടക്കാൻ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യുട്ട് പോലുള്ള സംഘടനകളോ സംഘങ്ങളോ രൂപവത്കരിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഘടനകളുടെ കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണം. മാത്രമല്ല, ഇത്തരം ഭൂമി തിരിച്ചു പിടിച്ച് സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Heinous action taken under Sabha land deal - high Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.