Posted On
date_range Updated On
date_range പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം
കണ്ണൂർ: അമ്പായത്തോട് - പാൽചുരം റോഡിൽ ഒരാഴ്ചത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായാണ് ഇന്നുമുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇരിട്ടി ഭാഗത്തുനിന്ന് വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.