തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും ന്യൂനമർദങ്ങൾ രൂപംകൊ ണ്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ് യരേഖയോട് ചേർന്നും അറബിക്കടലിൽ ലക്ഷദ്വപീനോട് അടുത്തുമായാണ് ന്യൂനമർദങ്ങൾ രൂ പംകൊണ്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശമുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി മാറും.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിെൻറ സഞ്ചാരദിശ കണക്കാക്കപ്പെട്ടിട്ടില്ല. എങ്കിലും കന്യാകുമാരി, മാലദ്വീപ്, ഇതിനോട് ചേർന്ന ലക്ഷദ്വീപ് മേഖല, തെക്ക് കിഴക്കൻ അറബിക്കടൽ, കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.