Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും പെരുമഴ വരുന്നു; ഈ മാസം 12 മുതൽ കാലവർഷം സജീവമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 12 മുതലാണ് കാലവർഷം വീണ്ടും സജീവമാകുന്നത്.
ഈ സാഹചര്യത്തിൽ വ്യാഴാഴ്ച എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ തീവ്രമഴക്കുള്ള ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെല്ലാം തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച സംസ്ഥാനമെമ്പാടും പരക്കെ മഴക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.