കട്ടപ്പന: വി.ടി. പടിയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴ ക്ക്. മലവെള്ളപ്പാച്ചിലിൽ തകർന്ന 75 ലക്ഷം മുടക്കിപ്പണിത ഇരുനിലവീട് ഉരുൾപൊട്ടലി ൽ തകരുകയായിരുന്നു. കട്ടപ്പന കുന്തളംപാറ വി.ടി പടി യാദവം ഭവനിൽ രാധാകൃഷ്ണെൻറ വീടാ ണ് തകർന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന രാധാകൃഷ്ണെൻറ ഭാര്യയും വെള്ളയാംകുടി സെൻറ് ജറോംസ് എൽ.പി സ്കൂൾ അധ്യാപികയുമായ മിനി, മക്കളായ മാളവിക, യദു, അമ്മ ശാന്ത, സഹോദരൻ മനീഷ് എന്നിവരാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്.
ജീവൻ രക്ഷപ്പെട്ടെങ്കിലും ഉരുൾപൊട്ടലിൽ പൂർണമായി തകർന്നത് ഈ കുടുംബത്തിെൻറ അടുത്തിടെ മാത്രം പൂർത്തിയായി ഗൃഹപ്രവേശനം കഴിഞ്ഞ വീടാണ്. വ്യാഴാഴ്ച രാവിലെ 9.45ന് ഉണ്ടായ കനത്ത മഴക്കിടെയാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. വീടിെൻറ രണ്ടാംനിലയിലായിരുന്നു കുടുംബാംഗങ്ങൾ. വിമാനത്തിെൻറ ഇരമ്പൽപോലെ ശക്തമായ മൂളലും മുഴക്കവും കേട്ട് വീടിനു പുറത്തിറങ്ങിയ മിനി ടീച്ചർ കാണുന്നത് വീടിനു പുറകിലെ മലയിൽനിന്ന് മരങ്ങളും മണ്ണും ഒലിച്ചുവരുന്നതാണ്.
ഉടൻ ഉറക്കെ ശബ്ദമുണ്ടാക്കി വീട്ടിലുണ്ടായിരുന്നവരെ പുറത്തിറക്കി എല്ലാവരും ഓടിമാറി. അതിനിടെ വലിയ ശബ്ദത്തോടെ ഒഴുകി വന്ന വലിയ പാറക്കല്ലുകളും മരങ്ങളും വീടിനെ നെടുകെ പിളർത്തി ഒഴുക്കിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.