കോട്ടയം: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് ഒരാഴ്ചക്കുള്ളിൽ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍. റിപ്പോർട്ട് തയാറാക്കി നൽകാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇത് ക്രോഡീകരിച്ച് കേന്ദ്രത്തിന് നൽകും. നാശനഷ്ടം സംബന്ധിച്ച വിശദമായ കണക്കെടുപ്പിന് എത്തുന്ന കേന്ദ്ര സര്‍ക്കാറിെൻറ വിവിധ മന്ത്രാലയങ്ങളുടെ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിനും റിപ്പോർട്ട് നൽകും. ഇവർ ഉടൻ സംസ്ഥാനത്ത് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നഷ്ടമായ വീടുകളുടെ അടക്കം വിശദമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. നിലവിൽ നാമമാത്രമായ നഷ്ടപരിഹാരമാണ് നൽകാനാവുക. വീട് പൂർണമായി തകർന്നാൽപോലും തുച്ഛമായ തുകേയ നിലവിലെ നിബന്ധനകൾ അനുസരിച്ച് നൽകാൻ കഴിയൂ. ഇൗ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും.
സംസ്ഥാനതലത്തിൽ റവന്യൂ വകുപ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച നിലയിൽ ഏകോപിപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി അടക്കമുള്ളവർ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കേന്ദ്രസഹായം അനുവദിക്കുന്ന കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചതായും പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മഴക്കെടുതിയുെട രൂക്ഷത കേന്ദ്രമന്ത്രിമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആകാശയാത്രയിലടക്കം മഴ വിതച്ച നാശങ്ങൾ കേന്ദ്രമന്ത്രിക്ക് വിശദീകരിച്ച് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.