കൊല്ലം: കനത്ത മഴയെതുടർന്ന് കൊല്ലം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണ ൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല് ലാ സിലബസിലുമുള്ള വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർഥികൾക്ക് അവധിയായിരിക്കും.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ബോർഡ്/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനത്തിന് പകരം അധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.