മഴ: കലക്ടർമാർക്ക് ജാഗ്രതാ നിർദേശം, കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴക്കെടുതിക്കെതിരെ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കലക്ടർമാരോട് നിര്‍ദേശിച്ചു. എല്ലാദിവസവും റിപ്പോര്‍ട്ട് നൽകാനും കലക്ടർമാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകൾക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം. മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്. വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയില്‍ യാത്ര പരിമിതപ്പെടുത്തണം എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാന സർക്കാർ തലസ്ഥാനത്തും ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
സ്റ്റേറ്റ് കണ്‍ട്രേള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815

കാസര്‍കോഡ്: 9496419781, 0499-4257700, കണ്ണൂര്‍: 9447016601, 0497-2713266, വയനാട്: 9447525745, 04936-204151, കോഴിക്കോട്: 8547950763, 0495-2371002, മലപ്പുറം: 9605073974, 0483-2736320, പാലക്കാട്: 9847864766, 0491-2505309, തൃശൂര്‍: 9446141656, 0487-2362424, എറണാകുളം: 9744091291, 0484-2423513, ഇടുക്കി: 9446151657, 0486-2233111, കോട്ടയം: 9446052429, 0481-2562201, ആലപ്പുഴ: 9496548165, 0477-2238630, പത്തനംതിട്ട: 9946022317, 0468-2322515, കൊല്ലം: 9061346417, 0474-2794002, തിരുവനന്തപുരം: 9495588736, 0471-2730045

 

Tags:    
News Summary - heavy rain at kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.