കനത്ത മഴയും കാറ്റും തുടരും; മൂന്ന്​ ജില്ലകളിലെ റെഡ്​ അലർട്ട്​ പിൻവലിച്ചു

തിരുവനന്തപുരം: സംസ്​ഥാനത്തെ മൂന്ന്​ ജില്ലകളിൽ കാലാവസ്​ഥ ​വകുപ്പ്​ പ്രഖ്യാപിച്ചിരുന്ന റെഡ്​ അലർട്ട്​ പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരുന്നു വെള്ളിയാഴ്ച റെഡ്​ അലർട്ട്​. തിരുവനന്തപുരത്ത്​ പകരം യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട ജില്ലകളിലെ മഴ മുന്നറിയിപ്പ്​ പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

അതേസമയം ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്രമായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്​.

മധ്യകേരളം മുതൽ വടക്കൻ കേരളം വരെ ശക്തമായ കാറ്റിനും മഴ​ക്കും സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. സംസ്​ഥാനത്ത്​ നേരത്തേ ടൗ​േട്ട ചുഴലിക്കാറ്റ്​ മുന്നറയിപ്പ്​ നൽകിയിരുന്നു. എന്നാൽ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടാൻ സാധ്യതയില്ലെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. നിലവിൽ ലക്ഷദ്വീപ്​ ഭാഗത്താണ്​ ചുഴലിക്കാറ്റ്​. എന്നാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്​, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച്​ അലർട്ട്​ ആയിരിക്കും. 

Tags:    
News Summary - Heavy Rain in Kerala Red Alert Cancelled in Three Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.