തൃ​ശൂ​ർ: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​കു​േ​മ്പാ​ഴും മ​ന​ു​ഷ്യ ജീ​വ​ന്​ ഭീ​ഷ​ണി​യാ​യി മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. ജി​ല്ല​യി​ലെ കോ​ൾ​നി​ല​ങ്ങ​ളി​ലും വെ​ള്ള​​പ്പൊ​ക്കം ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. വൈ​ദ്യു​തി വി​ത​ര​ണ​വും വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​ണ്.മാ​ള അ​ന്ന​മ​ന​ട, കു​ഴൂ​ർ, പാ​ലി​ശ്ശേ​രി, കൊ​ച്ചു​ക​ട​വ്, പൊ​യ്യ​ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​ഥി​തി ഗു​രു​ത​ര​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ താ​മ​സ​ക്കാ​രെ​പ്പോ​ലും ഒ​ഴി​പ്പി​ക്കേ​ണ്ട അ​വ​സ്​​ഥ​യു​ണ്ട്. രോ​ഗം ബാ​ധി​ച്ചും മ​റ്റും ​പ്ര​ദേ​ശ​ത്തെ ക്യാ​മ്പു​ക​ളി​ൽ ചി​ല​ർ മ​രി​ച്ച​താ​യി വി​വ​ര​മു​ണ്ട്. ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന വി.​ആ​ർ. സു​നി​ൽ കു​മാ​ർ എം.​എ​ൽ.​എ ക​ടു​ത്ത ഭീ​ഷ​ണി തൃ​ണ​വ​ൽ​ഗ​ണി​ച്ചാ​ണ്​ കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

വെ​ള്ളം ക​യ​റി ചെ​റു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ  വേ​ണ്ട​ത്ര ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ച്​ കോ​പ്​​ട​റു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​മാ​യി ഉ​ണ്ടെ​ങ്കി​ലും അ​പ​ര്യാ​പ്​​ത​മാ​ണ്. മാ​ള കോ​ട്ട​മു​റി-​പാ​ള​യം​പ​റ​മ്പ്​ റോ​ഡ്​ നെ​ടു​കെ പി​ള​ർ​ന്നു. മാ​ള ഹോ​ളി ഗ്രേ​സ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ദു​ര​ന്ത നി​വാ​ര​ണ സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലും​ കെ​ട്ടി​ട​ങ്ങ​ളി​ലും കു​ടു​ങ്ങി​യ​വ​രെ ബോ​ട്ടു​ക​ളി​ൽ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തും അ​പ​ര്യാ​പ്​​ത​മാ​ണ്. ഇ​തി​നി​ടെ, കു​ഴൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ബോ​ട്ട്​ മ​റി​ഞ്ഞ​താ​യി വി​വ​ര​മു​ണ്ട്.

കൊ​ടു​ങ്ങ​ല്ലൂ​രും ജ​ല ഭീ​ഷ​ണി​യി​ലാ​ണ്. ടൗ​ണി​ലെ കി​ഴ​ക്കേ ന​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. ക​ട​ലേ​റ്റം ഉ​ള്ള​തി​നാ​ൽ വെ​ള്ളം വ​ലി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത്​ ജ​ന​ജീ​വി​തം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്​​തം​ഭി​ച്ചു.ജി​ല്ല​യി​ലെ കോ​ൾ​പാ​ട​ങ്ങ​ളി​ൽ ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​നാ​മാ​വ്​ ബ​ണ്ട്​ ക​ര ക​വി​ഞ്ഞ​താ​ണ്​ പ്ര​ധാ​ന കാ​ര​ണം. കോ​ൾ മേ​ഖ​ല​യി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും വേ​ണ്ട​ത്ര എ​ത്തി​യി​ട്ടി​ല്ല. ചാ​ല​ക്കു​ടി​യി​ൽ ശ​നി​യാ​ഴ്​​ച വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ നേ​രി​യ അ​യ​വു​ണ്ട്. ഇ​തു​വ​ഴി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്​​ഥാ​പി​ച്ചു. എ​ങ്കി​ലും പ​ല​യി​ട​ത്താ​യി കു​ടു​ങ്ങി​യ​വ​ർ ര​ക്ഷ​തേ​ടു​ക​യാ​ണ്.  കോ​പ്​​ട​ർ മു​ഖേ​ന ഇ​വ​രെ ഒ​ഴി​പ്പി​ക്കു​ക​യും ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പോ​ട്ട ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ മൂന്ന് പേർ മരിച്ചു. തൃ​ശൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തും വെ​ള്ള​മെ​ത്തി. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന അ​വ​സ്​​ഥ​യു​ണ്ട്.

തൃ​ശൂ​ർ-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത തു​റ​ന്നി​ട്ടി​ല്ല.​ ഷൊ​ർ​ണൂ​ർ വ​ഴി പാ​ല​ക്കാ​േ​ട്ട​ക്കും വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം വ​ഴി കോ​ഴി​ക്കോ​േ​ട്ട​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി നാ​മ​മാ​ത്ര സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. അ​ങ്ക​മാ​ലി വ​രെ​യും ബ​സു​ക​ൾ അ​യ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശ​മം​ഗ​ലം പ​ള്ള​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ​പെ​ട്ട ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ മ​ര​ണം നാ​ലാ​യി. കു​റാ​ഞ്ചേ​രി ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച 18 പേ​രു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ മ​ഴ കു​റ​വാ​യി​രു​ന്നു. ശ​ക്​​ത​മാ​യ ജ​ല​പ്ര​വാ​ഹ​ത്തി​ൽ പ​ഴ​യ​ന്നൂ​രി​ന​ടു​ത്ത്​ ചീ​ര​ക്കു​ഴി ഡാം ​ത​ക​ർ​ന്നു.

പാളത്തിലെ മെറ്റലുകൾ ഒഴുകിപ്പോയി; പാളത്തിൽ മണ്ണിടിഞ്ഞു
തൃശൂർ: തൃശൂരിനടുത്ത്​ നെല്ലായിലും ചാലക്കുടിയിലും റെയിൽവെ പാളത്തിന്നടിയിൽ നിന്ന്​ മെറ്റലുകൾ ഒഴുകിപ്പോയി. അതോടെ സ്ലീപ്പറുകൾ ഇളകുകയും പാളങ്ങൾക്ക്​ ഉറപ്പില്ലാതാകുകയും ചെയ്​തു. തൃശൂർ-വടക്കാഞ്ചേരിക്കടുത്ത്​ കുറാഞ്ചേരിയിൽ പാളത്തിലേക്ക്​ മണ്ണിടിഞ്ഞു. യുദ്ധകാലാടിസ്​ഥാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ട്രെയിൻ ഗതാഗതം പുനഃസ്​ഥാപിക്കാൻ മൂന്ന്​ ദിവസമെങ്കിലുമെടുക്കുമെന്ന്​ റെയിൽവേ അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം പുഴകളിൽ ​െവള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്നുണ്ടായ ശക്തമായ ഒ​ഴുക്കിലാണ്​ മെറ്റലുകൾ ഒഴുകിപ്പോയത്​. റെയിൽവേ എൻജിനീയറിങ്​​ വിഭാഗം ഉദ്യോഗസ്​ഥർ അറ്റകുറ്റപ്പണികൾക്ക്​ നേതൃത്വം നൽകുന്നു. റെയിൽവേ പൊലീസും സ്​ഥലത്തുണ്ട്​. കുറാഞ്ചേരിയിലും ഇരു പാളത്തിലും മണ്ണിടിഞ്ഞ്​ കിടക്കുകയാണ്​. ഇതും നീക്കാൻ യുദ്ധകാലാടിസ്​ഥാനത്തിൽ പണി നടക്കുകയാണ്​. ഇതു​മൂലം തൃശൂർ-എറണാകുളം, തൃശൂർ-ഷൊർണൂർ റൂട്ടിൽ ഗതാഗതം നിലച്ചു. അടുത്ത 48 മണിക്കൂർ കഴിഞ്ഞാലേ ഗതാഗതം പുനഃസ്​ഥാപിക്കൂ എന്നാണ്​ റെയിൽവേ പൊലീസിന്​ ലഭിച്ച വിവരം. എന്നാൽ, ഇനി ഒരറിയിപ്പ്​ ലഭിക്കും വരെ സർവിസ്​ നിർത്തിവെച്ചെന്ന്​ റെയി​ൽവേ അധികൃതർ അറിയിച്ചു. 

കനത്ത മഴമൂലം ഗതാഗതം നിർത്തിവെച്ചെന്ന വിവരമാണ്​ നേരത്തെ പുറത്തു വന്നത്​. അതിനിടെ, പെരിയാറിൽ ജലനിരപ്പ്​ താഴുകയും പാലത്തിനു മുകളിലൂടെ യാത്ര സുരക്ഷിതമാണെന്ന്​ ഉറപ്പു വരികയും ചെയ്​താലേ ഇൗ റൂട്ടിലൂടെ സർവിസ്​ പുനഃസ്​ഥാപിക്കൂവെന്ന്​ അധികൃതർ പറഞ്ഞു. 

ഗുരുവായൂര്‍: ഗുരുവായൂര്‍ - തൃശൂര്‍ റെയില്‍പാതയിലെ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. വാക ഭാഗത്താണ് പാടശേഖരത്തിലൂടെ കടന്നുപോകുന്ന പാതയുടെ മണ്ണ് പൂര്‍ണമായും ഒലിച്ചു പോയത്. ഒന്നേകാല്‍ കിലോമീറ്ററോളം ഭാഗത്തെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലീപ്പറിന് മുകളില്‍ പാളംഘടിപ്പിച്ചതി​​​െൻറ താഴെയുള്ള കരിങ്കല്‍ ചീളും മണ്ണുമെല്ലാം പൂര്‍ണമായി ഒലിച്ചുപോയി താഴ്​ഭാഗത്ത്​ വെള്ളം കുതിച്ചൊഴുകുകയാണ്. ഇതുവഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെങ്കിലും കഴിയും. 

ചീ​ര​ക്കു​ഴി അ​ണ​ക്കെ​ട്ട്​ ത​ക​ർ​ന്നു
പ​​ഴ​​യ​​ന്നൂ​​ർ (തൃശൂർ): ചീ​​ര​​ക്കു​​ഴി അ​​ണ​​ക്കെ​​ട്ടി​​​െൻറ ഏ​​ഴു ഷ​​ട്ട​​റു​​ക​​ളി​​ൽ മൂ​​ന്നെ​​ണ്ണം പൂ​​ർ​​ണ​​മാ​​യും ബാ​​ക്കി​​യു​​ള്ള​​ത്​ ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു. ഷ​​ട്ട​​റു​​ക​​ളു​​ടെ തൂ​​ണു​​ക​​ളി​​ൽ കോ​​ൺ​​ക്രീ​​റ്റ് പൊ​​ട്ടി​​യ​​ട​​ർ​​ന്നു. തൂ​​ണു​​ക​​ൾ വി​​ണ്ടു നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​ണ​​ക്കെ​​ട്ടി​​ന്​ അ​​നു​​ബ​​ന്ധ​​മാ​​യി നി​​ർ​​മി​​ച്ച വാ​​ച്ച് ട​​വ​​റി​​​െൻറ അ​​ടി​​ത്ത​​റ അ​​ട​​ക്കം ക​​ന​​ൽ റെ​​ഗു​​ലേ​​റ്റ​​റും അ​​നു​​ബ​​ന്ധ റോ​​ഡു​​ക​​ളും വൈ​​ദ്യു​​തി തൂ​​ണു​​ക​​ളും പൂ​​ർ​​ണ​​മാ​​യും ഒ​​ലി​​ച്ചു​​പോ​​യി. അ​​ണ​​ക്കെ​​ട്ടി​േ​​നാ​​ട്​ ചേ​​ർ​​ന്ന്​ സ​​ഞ്ചാ​​രി​​ക​​ൾ നി​​ൽ​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്ന ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ഒ​​ലി​​ച്ചു പോ​​യി. ഉ​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. പൂ​​ർ​​ണ വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​ന്ന​​തേ​​യു​​ള്ളൂ.
 
 


 

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.