ചങ്ങനാശ്ശേരി: കുട്ടനാട്ടിൽനിന്ന് പ്രാണരക്ഷാർഥം പതിനായിരക്കണക്കിനാളുകൾ ചങ്ങനാശ്ശേരിയിലേക്ക്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പുലർച്ച മുതൽ നൂറുകണക്കിന് വള്ളങ്ങളിലും ബോട്ടിലുമായാണ് ആളുകൾ എത്തിച്ചേർന്നത്.
ചങ്ങനാശ്ശേരി നഗരസഭ, നാട്ടുകാർ, പൊലീസ്, സന്നദ്ധ സംഘടകൾ, മത-സാമുദായിക-രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട്. വീടും സമ്പത്തും ഉപേക്ഷിച്ച് കൈക്കുഞ്ഞുങ്ങളും വയോധികരായ മാതാപിതാക്കളുമായി നിറകണ്ണുകളോടെയാണ് പലരും ജെട്ടിയിൽ വന്നിറങ്ങിയത്.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം േതടിയാണ് മിക്കവരും എത്തിയത്. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ വെള്ളത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണം നൽകിയപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞു. ചങ്ങനാശ്ശേരിയിലെയും സമീപത്തെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയിരിക്കുകയാണ്. രാത്രി വൈകിയും ആയിരക്കണക്കിനാളുകളാണ് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.