കനത്ത മഴ തുടരുന്നു; വീണ്ടും ഉരുൾപൊട്ടൽ

സംസ്​ഥാനത്തി​​​​​​െൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിലാണ്​ തിങ്കളാഴ്​ച കൂടുതൽ മഴക്കെടുതി. വയനാട്ടിലും പാലക്കാടും മലപ്പുറത്തും കണ്ണൂരിലും ശക്തമായ മഴക്കൊപ്പം ഉരുൾപൊട്ടലുമുണ്ടായി.​  വയനാട്​ പൊഴുതന കുറിച്യർമലയിലും വൈത്തിരി പൂക്കോട്​ നവോദയ റെസിഡൻഷ്യൽ സ്​കൂളിന്​ സമീപവും ഉരുൾ​െപാട്ടലുണ്ടായി. വ്യാഴാഴ്​ച വൻ ഉരുൾപൊട്ടലുണ്ടായ പൊഴുതന കുറിച്യർമലയിൽ തിങ്കളാഴ്​ച പുലർച്ചയാണ്​ വീണ്ടും ഉരുൾപൊട്ടിയത്​. നിരവധി വീടുകൾ തകർന്നു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചുപോയി. വൈത്തിരി പൂക്കോട് നവോദയ റെസിഡൻഷ്യൽ സ്‌കൂളിന് സമീപം തിങ്കളാഴ്​ച ഉച്ചയോടെയാണ്​ വീണ്ടും ഉരുൾപൊട്ടിയത്​. 

പാലക്കാട് ജില്ലയിൽ  മലമ്പുഴ അണക്കെട്ടി​​​​​​െൻറ വൃഷ്​ടിപ്രദേശമായ വേളാംപൊറ്റയിലും മലപ്പുറം നിലമ്പൂരിന്​ സമീപം ആഢ്യന്‍പാറക്ക്​  മുകളിൽ പന്തീരായിരം വനത്തിലും കണ്ണൂർ അയ്യൻകുന്നിലും  തിങ്കളാഴ്ച ഉരുൾപൊട്ടി. ചാലിയാർ പഞ്ചായത്തിലെ 10ാം ​േബ്ലാക്കിലും വനത്തിൽ ഉരുൾപൊട്ടലുണ്ടായി. അയ്യൻകുന്നിൽ ഉരുപ്പുംകുറ്റി ഏഴാം കടവിൽ കേരള-കർണാടക വനാതിർത്തിയിലാണ് വൈകീട്ട് അ​േഞ്ചാടെ ഉരുൾപൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാൽ കാര്യമായ നഷ്​ടമുണ്ടായില്ല. ഉരുപ്പുംകുറ്റിയെയും ഏഴാം കടവിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം ഒഴുകിപ്പോയി.നീരൊഴുക്ക് ശക്തമായതോടെ മലമ്പുഴ ഡാമി​​​​​​െൻറ ഷട്ടറുകൾ 45 സെ.മീറ്ററാക്കി ഉയർത്തി. ഇതോടെ കൽപാത്തിപ്പുഴയിൽ ജലനിരപ്പുയർന്നു. സമീപ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീങ്കര ഡാമി​​​​​​െൻറ രണ്ട് ഷട്ടറുകളും തുറന്നു.വയനാട്ടിലും പാലക്കാട​ും ചൊവ്വാഴ്ച  മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്​. 

പത്തനംതിട്ടയിലും വൃഷ്​ടിപ്രദേശത്ത് രണ്ടുദിവസമായി തുടരുന്ന കനത്തമഴ നാശം വിതച്ചു. ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ ​ പമ്പ ത്രിവേണിയിൽ സ്ഥിതി അതിഗുരുതരമാണ്​. ജില്ല ഭരണകൂടം ജാഗ്രത നിർദേശം പ​ുറപ്പെടുവിച്ചു.  പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്​. ഇതോടെ പമ്പയിൽനിന്ന്​ സന്നിധാനത്തേക്കുള്ള തീർഥാടകരുടെ യാത്ര തടഞ്ഞു. സന്നിധാനം ഒറ്റപ്പെട്ടിരിക്കുകയാണ്​. കൊച്ചുപമ്പ ഡാമി​​​​​​െൻറ രണ്ട് ഷട്ടറുകളും ആനത്തോട് ഡാമി​​​​​​െൻറ നാല് ഷട്ടറുകള​ും  മൂഴിയാർ ഡാമി​​​​​​െൻറ ഒരു ഷട്ടറും വീണ്ടും ഉയർത്തിയത്. അതേസമയം നീരൊഴുക്ക്​ കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിലെ രണ്ട്​ ഷട്ടറുകൾ തിങ്കളാഴ്​ച വൈകീട്ട്​ അടച്ചു. ജലനിരപ്പ്​  ഒന്നരയടിയോളം കുറഞ്ഞ്​ 2397 അടിയിലെത്തിയതോടെയാണിത്​. അഞ്ച്​ ഷട്ടറുകളും  വ്യാഴാഴ്​ചയാണ്​  തുറന്നത്​.  

പെരിയാറിൽ വെള്ളം കുറഞ്ഞതോടെ എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണിയും കുറഞ്ഞു. ഇടമലയാർ ഡാമിലെ നാല്​ ഷട്ടർ ഇപ്പോഴും ഒരു മീറ്റർ വീതം തുറന്നുവെച്ചിട്ടുണ്ട്​. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് വയനാട്​ ബാണാസുരസാഗർ അണക്കെട്ടി​​​​​​െൻറ ഷട്ടറുകൾ വീണ്ടും ഉയർത്തി. ​ കോട്ടയം ജില്ലയിലെ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിനൊപ്പം ഇടവിട്ട്​ മഴയും ​ചെയ്യുന്നു. കനത്തമഴയിൽ ഹെക്​ടർ കണക്കിനു​ സ്ഥലത്തെ കപ്പ, വാഴ, റബർ, ഇഞ്ചി അടക്കം മിക്ക വിളകൾക്കും നാശം നേരിട്ടു.​ 

 

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.