കോഴിക്കോട്, കണ്ണൂർ​ ജില്ലകളിലെ സ്​കൂളുകൾക്ക് ഇന്ന്​ അവധി

കോഴിക്കോട്​: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹച ര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ തിങ്കളാഴ്​ച അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആർപ്പൂക്കര, അയ്മനം തിരുവാർപ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധി ഇല്ല.

Tags:    
News Summary - heavy rain continues in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.