കനത്ത മഴ: കോഴിക്കോട് നഗരം വെള്ളത്തിൽ; ഗതാഗതം സ്തംഭിച്ചു VIDEO

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് നഗരവും പരിസര പ്രദേശങ്ങളും അക്ഷരാർഥത്തിൽ വെള്ളത്തിൽ മുങ്ങി. കോഴിക്കോട് മെ ഡിക്കൽ കോളജ് റോഡിൽ അരയിടത്ത്പാലം മുതൽ പൊറ്റമ്മൽ വരെയും നഗരത്തിലെ മാവൂർ റോഡ്, പാവമണി റോഡ്, സ്റ്റേഡിയം ജങ്ഷൻ എന്നീ സ്ഥലങ്ങളും വെള്ളത്തിലാണ്.

മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചത് വിദ്യാർഥികൾ അടക്കം യാത്രക്കാരെ പെരുവഴിയിലാക്കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സർവീസ് പൊടുന്നനെ നിലക്കുകയായിരുന്നു. കനത്ത മഴയും കാറ്റും വൈകീട്ടും തുടരുകയാണ്.

Full View
Tags:    
News Summary - Heavy Rain and wind in Kozhikode city -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.