കനത്ത മഴ: നെയ്യാർ ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയർത്തും

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാർ ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തും. നാല് ഷട്ടറുകളും അല്‍പസമയത്തിനകം 60 സെന്‍റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപവാസികള്‍ ജാഗ്രത പാലിക്കണം.

നിലവില്‍ ഷട്ടറുകള്‍ 220 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്‍റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 280 സെന്‍റിമീറ്റര്‍ ഉയര്‍ത്തും. അരുവിക്കരഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 280 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റര്‍ കുടി ഉയര്‍ത്തി 340 സെന്റിമീറ്റര്‍ ആക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിക്കണം.

ജില്ലയില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, നിറഞ്ഞൊഴുകുന്ന തോടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുകയോ വസ്ത്രങ്ങള്‍ അലക്കുകയോ, വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീന്‍ പിടിക്കാന്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

News Summary - Heavy rain: All shutters of Neyyar Dam will be raised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.