കൊച്ചി: കനത്ത മഴയിൽ ട്രാക്ക് വെള്ളത്തിലായതോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിലച ്ചു. ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. ഏതാനും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
കൊല്ലം-എറണാകുളം പാസഞ്ചർ തൃപ്പൂണിത്തുറയിൽ സർവിസ് അവസാനിപ്പിച്ചു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിൽ സർവിസ് അവസാനിപ്പിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി പൂർണമായും റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 56384 ആലപ്പുഴ - എറണാകുളം, 56381 എറണാകുളം- കായംകുളം, 56382 കായംകുളം- എറണാകുളം, 56387 എറണാകുളം - കായംകുളം, 56388 കായംകുളം-എറണാകുളം പാസഞ്ചറുകൾ റദ്ദാക്കി. വേണാട് എക്സ്പ്രസ് (തിരുവനന്തപുരം - ഷൊർണൂർ) എറണാകുളം നോർത്ത് വഴി തിരിച്ചുവിട്ടു.
എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്ക് ദീർഘദൂര ട്രെയിനുകൾ പലതും രണ്ട് മണിക്കൂർ വരെ വൈകിയോടുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.