കനത്ത മഴ: സംസ്ഥാനത്ത്​ 3,530 കുടുംബങ്ങളെ ക്യാമ്പു​കളിലേക്ക്​ മാറ്റി

തിരുവനന്തപുരം: മഴ വ്യാപകമായ സാഹചര്യത്തിൽ 3,530 കുടുംബങ്ങളിൽപെട്ട 11,446 പേരെ ക്യാമ്പുകളിലേക്ക്​ മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്​ ജില്ലയിലാണ്​ ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്​. 69 ക്യാമ്പുകളിലായി 3795 പേരാണ്​ വയനാട്ടിലുള്ളത്​. പത്തനംതിട്ടയിൽ 43 ക്യാമ്പുകളിലായി 1015 പേരും കോട്ടയത്ത്​ 38 ക്യാമ്പുകളിലായി 801 ആളുകളുമുണ്ട്​. എറണാകുളത്ത്​ 30 ക്യാമ്പുകളിൽ 852 പേർ, ഇടുക്കിയിൽ 17 ക്യാമ്പുകളിൽ 542 പേർ, മലപ്പുറത്ത്​ 18 ക്യാമ്പുകളിലായി 890 പേർ എന്നിങ്ങനെയാണ് മാറ്റി പാർപ്പിച്ചവരുടെ​ കണക്ക്​.

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്​ ഉയർന്നിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലുമായി പെയ്​തത്​ യഥാക്രമം 198.4, 157.2 മില്ലി മീറ്റർ മഴയാണ്​. ഏഴടിയോളം ജലനിരപ്പ്​ ഉയരുകയ​ും ചെയ്​തു. അത്​ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 136 അടിയാവുന്നതോടെ അണക്കെട്ടിലെ ജലം ടണൽ വഴി വൈഗേ അണക്കെട്ടിലെത്തിച്ച്​ പുറത്തേക്കൊഴുക്കി വിടാൻ നിർദേശം നൽകണമെന്ന്​ തമിഴ്​നാട്​ സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കി, മലപ്പുറം, വയനാട്​ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്​. അതിതീവ്ര മഴ അപകട സാധ്യത വർധിപ്പിക്കും. കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഞായറാഴ്​ചയും മലപ്പുറം, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്​ചയു​ം ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമോ അതിശക്തമോ ആയ മഴയാണ്​ പ്രവചിച്ചിരിക്കുന്നത്​. കേരളത്തി​െൻറ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മി വരെ വേഗതയിൽ കാറ്റ്​ വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന്​ വില​ക്കേർപ്പെടുത്തിയിട്ടുണ്ടെന്നു​ം മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - heavy rain; 3,530 families transfered to relief camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.