കേരള തീരത്ത് കനത്ത ജാഗ്രത; ശ്രീലങ്കൻ അഭയാർഥികൾ കാനഡയിലേക്കെന്ന് വിവരം

തിരുവന്തപുരം: ശ്രീലങ്കൻ അഭയാർഥികൾ കടൽമാർഗം കാനഡയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിൽ കനത്ത ജാഗ്രത. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. പട്രോളിങ് കർശനമാക്കി മുഴുവൻ ഉദ്യോഗസ്ഥരും പരിശോധനയിൽ സജീവമാകാനും കോസ്റ്റൽ പൊലീസ് ആസ്ഥീനത്തുനിന്ന് നിർദേശമുണ്ട്.

തീരപ്രദേശങ്ങളിലും കടലിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ കടലോര ജാഗ്രത സമിതി അംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജ്, ഹാർബറുകൾ, പോർട്ടുകൾ, ഷിപ്പ് യാർഡുകൾ, ബീച്ചുകൾ, മതപരമായ സ്ഥാപനങ്ങൾ, ഹോം സ്റ്റേകൾ എന്നിവ നിരീക്ഷിക്കാനാണ് നിർദേശം. പഴയ ബോട്ടുകൾ കച്ചവടം ചെയ്യുന്നവരെ നിരീക്ഷിക്കാനും ഇത്തരം ബോട്ടുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിർദേശമുണ്ട്. അതേസമയം അഭയാർഥികളെ ഹാർബറുകളിൽ എത്തിക്കുന്നതിനായി സജ്ജമാക്കിയ രണ്ട് വാഹനങ്ങളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

Tags:    
News Summary - Heavy alert on Kerala coast; Information about Sri Lankan refugees going to Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.