തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
10 ജില്ലകളിലും സാധാരണയെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രിവരെ ചൂട് ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ, അസ്വസ്ഥമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ജനങ്ങൾ മുൻകരുതലും ജാഗ്രതയും പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.